ബോളിവുഡിലെ രഹസ്യവിവാഹങ്ങള്‍
ബോളിവുഡിലെ വിവാഹച്ചടങ്ങുകള്‍ പലപ്പോഴും കോടികളുടെ പൊലിമയുള്ളതായിരിക്കും. ചില താരവിവാഹങ്ങളെല്ലാം ദിവസങ്ങളോലം നീണ്ട ആഘോഷങ്ങളായിരിക്കും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേറെ വേറെ വിരുന്നുകളുമായിട്ടാണ് പലപ്പോഴും പല താരവിവാഹങ്ങളും നടക്കാറുള്ളത്.
ഇത്തരത്തില്‍ ആഘോഷമായി വിവാഹം നടത്തുന്നവര്‍ പലരും നേരത്തേ തന്നെ വിവാഹനിശ്ചയക്കാര്യവും വിവാഹതീയതിയുമെല്ലാം മാധ്യമങ്ങള്‍ വഴി ലോകത്തെ അറിയിക്കാറുണ്ട്. രാഷ്ട്രീയം, ബിസിനസ്, സിനിമ എന്നുവേണ്ട എല്ലാ മേഖലകളിലെയും മുന്‍നിരക്കാരെയെല്ലാം അണിനിരത്തിലാണ് നാടറിയിച്ച് നടത്തുന്ന കല്യാണങ്ങള്‍ മിക്കതും നടക്കാറുള്ളത്.
എന്നാല്‍ ഇതിലൊന്നും പെടാതെ വളരെ രഹസ്യമായി വിവാഹംകഴിയ്ക്കാനിഷ്ടപ്പെടുന്നവരും ഏറെയുണ്ട് താരങ്ങളില്‍. വിവാഹം കഴിഞ്ഞാവും ചിലര്‍ ഇക്കാര്യം അറിയിക്കുക. ചിലരാകട്ടെ വിവാഹം കഴിഞ്ഞാലും ഇക്കാര്യം പുറത്തുപറയാറുമില്ല. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ വിവാഹം ചെയ്ത താരമാണ് ജോണ്‍ എബ്രഹാം. കാമുകിയായ പ്രിയ രുഞ്ചാലിനെയാണ് ജോണ്‍ വിവാഹം കഴിച്ചത്. ചടങ്ങുകളെല്ലാം കഴിഞ്ഞ് പുതുവര്ഷമായപ്പോഴാണ് ജോണ്‍ ട്വിറ്ററിലൂടെ താന്‍ വിവാഹിതനായ കാര്യം ലോകത്തെ അറിയിച്ചത്. ബോളിവുഡിലെ മറ്റു ചില രഹസ്യക്കല്യാണങ്ങള് ഇതാ ഇവിടെ.

ധര്‍മ്മേന്ദ്ര-ഹേമമാലിനി
ബോളിവുഡിലെ സൂപ്പര്‍താരജോഡികളായ ധര്‍മ്മേന്ദ്രയും ഹേമമാലിനിയും വളരെ രഹസ്യമായി വിവാഹം ചെയ്തവരാണ്. ഹേമമാലിനിയെ വിവാഹം ചെയ്യാനായി ധര്‍മ്മേന്ദ്ര ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുള്ളപ്പോഴാണ് ധര്‍മ്മേന്ദ്ര ഹേമമാലിനിയെ വിവാഹംകഴിച്ചത്.

ഷമ്മി കപൂര്‍-ഗീത ബാലി
ഷമ്മി കപൂര്‍ ഗീത ബാലിയെ വിവാഹം ചെയ്തത് വളരെ രഹസ്യമായിട്ടായിരുന്നു. മാതാപിതാക്കള്‍ തടസം നിന്നെങ്കിലോ എന്ന് ഭയന്നാണ് ഷമ്മി കപൂര്‍ രഹസ്യവിവാഹമെന്ന വഴി തിരഞ്ഞെടുത്തത്.

ശ്രീദേവി-ബോണി കപൂര്‍
വിവാഹിതനായ ബോണി കപൂര്‍ സൗന്ദര്യ റാണി ശ്രീദേവിയെ ജീവിതസഖിയാക്കിയതും വളരെ രഹസ്യമായിട്ടായിരുന്നു. ശ്രീദേവിയെ വിവാഹംകഴിച്ചതിന് ശേഷമാണ് ബോണി കപൂര്‍ ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയത്.

അമിതാഭ് ബച്ചന്-ജയ ബാദുരി
അമിതഭ് ബച്ചനും ജയയും വിവാഹിതരായതും വളരെ രഹസ്യമായിട്ടായിരുന്നു. ബന്ധുക്കളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. അധികം ആര്ഭാഢങ്ങളൊന്നുമില്ലാതെയായിരുന്നു വിവാഹം.

ദിവ്യ ഭാരതി-സാജിദ് നാദിയവാല
1992 മെയ് പത്തിനായിരുന്നു ദിവ്യയും സാജിദും തമ്മിലുള്ള വിവാഹം. വളരെ രഹസ്യമായിട്ടായിരുന്നു ഈ കല്യാണവും നടന്നത്. വിവാഹം നടത്താനായി ദിവ്യ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ജൂഹി ചാവ്ല-ജയ് മേത്ത
ജൂഹിയും ജെയ് മേത്തയും പ്രണയത്തിലാണെന്നുള്ള വാര്‍ത്ത ഒരു കാലത്ത് സജീവമായിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു രഹസ്യമായി വിവാഹം ചെയ്ത നാള് വരെ ഇവര്‍ അവകാശപ്പെട്ടുപോന്നത്. രഹസ്യമായി വിവാഹം ചെയ്ത ജൂഹിയ്ക്കും ജയ് യ്ക്കും ഒരു മകളുണ്ട്.

ശ്രീദേവി-മിഥുന് ചക്രവര്‍ത്തി
അധികംപേര്‍ക്കൊന്നും അറിയാത്തൊരു വിവാഹമായിരുന്നു ശ്രീദേവി-മിഥുന് ചക്രവര്‍ത്തി വിവാഹം. ഇവര്‍ വിവാഹിതരാണെന്ന് കാണിച്ച് ഒരു മാഗസിന് വിവാഹസര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടതില്പ്പിന്നെ മിഥുന് താന്‍ ശ്രീദേവിയെ വിവാഹം കഴിച്ചകാര്യം വെളിപ്പെടുത്തുകയായിരുന്നു.

സെയ്ഫ് അലി ഖാന്-അമൃത
സെയ്ഫ് അലി ഖാന്-അമൃത വിവാഹം അന്നത്തെക്കാലത്ത് ആര്‍ക്കും അതിശയം ജനിപ്പിക്കുന്നതായിരുന്നു. രഹസ്യമായിരുന്നു ഇവരുടെ വിവാഹം. സെയ്ഫിനേക്കാള്‍12 വയസിന് മുതിര്‍ന്നയാളായിരുന്നു അമൃത. പ്രായവ്യത്യാസം കാരണം സെയ്ഫിന്റെ മാതാപിതാക്കള്‍ ഒരിക്കലും ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

രേഖ-വിനോദ് മെഹ്ര
ഇതും അധികമാരും അറിഞ്ഞിട്ടില്ലാത്ത, ഇന്നും സത്യമാണോയെന്ന് വ്യക്തതയില്ലാത്ത വിവാഹമാണ്. വിനോദും രേഖയും വിവാഹിതരായെന്ന റിപ്പോര്‍ട്ടുകള്‍ ഒരുകാലത്ത് സജീവമായിരുന്നു. എന്നാല്‍ വിനോദ് മെഹ്ര പിന്നീട് നിഷേധിക്കുകയായിരുന്നു.

ജോണ്‍ എബ്രഹാം-പ്രിയ രുഞ്ചല്
ബിപാഷ ബസുവുമായുള്ള ഒന്‍പത് വര്‍ഷം നീണ്ട പ്രണയബന്ധം ഉപേക്ഷിച്ചാണ് ജോണ്‍ എബ്രഹാം പ്രിയയെ പ്രണയിക്കാന്‍ തുടങ്ങിയത്. അതീവരഹസ്യമായിട്ടായിരുന്നു ഇവര്‍ വിവാഹിതരായത്. പിന്നീട് ട്വിറ്ററിലൂടെ ആരാധകര്‍ക്ക് പുതുവര്‍ഷാശംസ നേരുമ്പോള്‍ ജോണ്‍ ആന്റ് പ്രിയ എന്ന് എഴുതിയാണ് താന്‍ വിവാഹിതനായെന്നകാര്യം ജോണ്‍ വെളിപ്പെടുത്തിയത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications