കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്ന് കിട്ടിയ കൺമണി... ഈ പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നിങ്ങളും കൈകോർക്കൂ

  • By Desk
Google Oneindia Malayalam News

ചിറ്റൂര്‍: ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള ദമ്പതിമാരാണ് ബാലാജിയും സ്വാതിയും. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങളാകുന്നു. ആറ്റുനോറ്റിരുന്ന് അവര്‍ക്ക് ഒരു കുഞ്ഞുപിറക്കുകയും ചെയ്തു. ആ കുഞ്ഞിന്റെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവരിപ്പോള്‍.

ഒരു ഏക്കര്‍ ഭൂമി മാത്രം കൈയ്യിലുള്ള ഒരു കര്‍ഷകനാണ് ബാലാജി. കുഞ്ഞിന് ജനന വൈകല്യമുണ്ടാകുമെന്ന് സ്‌കാനിങ്ങില്‍ തന്നെ വ്യക്തമായിരുന്നു. എന്നിരുന്നാലും ആ കുഞ്ഞിനെ ഗര്‍ഭത്തിലേ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

baby of Swathi

ഒടുവില്‍ തിരുപ്പതിയിലെ ശ്രീനിവാസ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ച്, സിസേറിയനിലൂടെ സ്വാതി കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ കുഞ്ഞിനെ ചെന്നൈയിലെ മിയോട്ട് (MIOT) ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിസേറിയന്റെ വേദനയ്‌ക്കൊപ്പം കടുത്ത മനോവേദന കൂടി അനുഭവിയ്ക്കുകയാണ് അമ്മ സ്വാതി ഇപ്പോള്‍. തങ്ങളുടെ കുഞ്ഞിന് അടിയന്തര ചികിത്സ കിട്ടുക എന്നത് മാത്രമാണ് അവര്‍ക്ക് വേണ്ടത്.

baby of Swathi

കുഞ്ഞിന് ട്രംകസ് ആര്‍ട്ടീരിയോസസ് (Truncus Arteriosus) ആണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഇതിനുള്ള, ശസ്ത്രികയ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തണം. ശസ്ത്രക്രിയയും ഐസിയു ചാർജ്ജും, ആശുപത്രി ചെലവുകളും മരുന്നുകളും എല്ലാം ചേര്‍ത്ത് അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

baby of Swathi

ഈ കൊവിഡ് കാലത്ത് മറ്റ് പലരേയും പോലെ ബാലാജിയും സ്വാതിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്. ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുക. പണം സംഭാവന ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X