കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ 19 പേർ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്: 281 പേർക്ക് 281 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

Google Oneindia Malayalam News

കണ്ണൂര്‍: കൊവിഡ് പോസറ്റീവ് കേസുകൾ കുറയാതെ കണ്ണൂർ. ജില്ലയില്‍ 332 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 281 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10222 ആയി. ഇവരില്‍ 153 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6239 ആയി.

സൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസിസൈബർ കയ്യേറ്റക്കാർ ജയിക്കുന്ന ലോകമാണിത്,ഞങ്ങൾ അനുഭവിച്ചതാണ്,നീതിയും നടപ്പാക്കപ്പെട്ടില്ല;ഡബ്ല്യുസിസി

കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 86 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3565 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2546 പേര്‍ വീടുകളിലും ബാക്കി 1019 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 205, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 149, തലശ്ശേരി ജനറല്‍ ആശുപത്രി- 61, കണ്ണൂര്‍ ജില്ലാ ആശുപത്രി- 38, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 16, ചെറുകുന്ന് എസ്.എം.ഡി.പി- 4, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 29, എ.കെ.ജി ആശുപത്രി- 31, ജിം കെയര്‍- 41, ടെലി ആശുപത്രി- 8, ആര്‍മി ആശുപത്രി- 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona1-1583

നേവി- 2, ലൂര്‍ദ്- 2, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 6, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 3, എം.സി.സി- 7, കൊയിലി- 5, ശ്രീചന്ദ് ആശുപത്രി- 6, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 2, സ്‌പെഷ്യലിറ്റി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 331. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 58 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14708 പേരാണ്. ഇതില്‍ 13598 പേര്‍ വീടുകളിലും 1110 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 122169 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 121632 എണ്ണത്തിന്റെ ഫ'ലം വന്നു. 537 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.ഇതിനിടെ നാറാത്ത് പഞ്ചായത്ത് പരിധിയില്‍ കണ്ണാടിപ്പറമ്പ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്ചത്തേക്ക് പൂർണമായി അടച്ചിട്ടു

കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ളവര്‍ അകത്തേക്കോ അകത്തുള്ളവര്‍ പുറത്തേക്കോ പ്രവേശിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തും. നാറാത്ത് പഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ ദിവസം കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 16 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും നിലവിലെ കോവിഡ് രോഗികളുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ അമ്പതോളം പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയിരുന്നത്. ഇതേ തുടര്‍ന്നാണ് മയ്യിൽ പോലീസ് കണ്ണാടിപ്പറമ്പ ടൗണ്‍ അടച്ചിടാന്‍ തീരുമാനിച്ചത്..

English summary
19 Health workers tests Coronavirus positive in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X