സെന്‍സെക്സ് 4700 ലും താഴെ, 80 പോയിന്റ് ഇടിവ്
സെന്‍സെക്സ് 4700 ലും താഴെ, 80 പോയിന്റ് ഇടിവ്
19, ഏപ്രില്‍ 2000
മുംബൈ: ബോംബെ ഓഹരി വിപണിയില്‍ ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ സൂചിക തലേദിവസത്തേതിലും 4700 പോയിന്റ് കുറവായിരുന്നു. രാവിലെ 250 പോയിന്റ് നേടി തിരിച്ചുവരവ് നടത്തിയെങ്കിലും, വൈകുന്നേരമായൊപ്പോഴേക്കും സ്ഥിതി മറിച്ചായി.
വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട് വിപണിയില്‍. വിവരസാങ്കേതിക വിദ്യാ ഓഹരികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ചില മ്യുച്യുവല്‍ ഫണ്ട് കമ്പനികളുടെ കനത്ത വില്‍പ്പനയാണ് ഓഹരികളുടെ വലിയ ഇടിവിന് കാരണമായി കാണിക്കുന്നത്.
നാസ്ഡാക്കിലേയും ഏഷ്യന്‍ വിപണികളിലേയും കുതിപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 4884. 81 പോയിന്‍്റ്റില്‍ രാവിലെ നല്ലൊരു തുടക്കം ലഭിച്ചു. പക്ഷെ ഏറെ താമസിയാതെ ഇടിവ് തുടങ്ങി. 4571.12 യാണ് ബൂധനാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിലവാരം. ചെറിയൊരു തിരിച്ചുവരവ് നടത്തി 4665. 81 ല്‍ ബുധനാഴ്ചത്തെ വ്യാപാരം അവസാനിച്ചു. ചൊവാഴ്ചത്തേതിനേക്കാള്‍ 79.66 പോയിന്റ് കുറവാണിത്.












Click it and Unblock the Notifications