എസ്കോട്ട്സ് യമഹ ഇനി യമഹ ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍
ന്യു ദില്ലി: എസ്കോട്ട്സ് യമഹ മോട്ടോഴ്സ് ലിമിറ്റഡിലെ ഇരുപത്തിനാല് ശതമാനം ഓഹരികള്‍ എസ്കോട്ട്സ ലിമിറ്റഡ് അവരുടെ ജാപ്പനീസ് പങ്കാളികളായ യമഹ മോട്ടോഴ്സ് ലിമിറ്റഡിന് കൈമാറി. 200 കോടി രൂപയ്ക്കാണ് കൈമാറ്റം നടന്നത്. ഇതോടെ ഈ സംയുക്ത സംരഭത്തില്‍ യമഹയുടെ ഓഹരി 74 ശതമാനമായി.
ബാക്കി കൈവശമുള്ള ഇരുപത്തിനാല് ശതമാനം ഓഹരികള്‍ നന്ദ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എസ്കോട്ട്സ് ലിമിറ്റഡ് കൈമാറ്റം ചെയ്യുന്നതല്ല. ഓഹരി കൈമാറ്റം സംബന്ധിച്ച ഒരു ധാരണാപത്രം അടുത്തയാഴ്ച ഒപ്പു വയ്ക്കും. ഇപ്പോഴുള്ള ഡയറക്ടര്‍ ബോര്‍ഡ് രാജി വയ്ക്കുമെന്നും യമഹയുടെ ഉയര്‍ന്ന പ്രാതിനിധ്യത്തോടെ ഒരു പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിയമിക്കപ്പെടുമെന്നും കമ്പനി കേന്ദ്രങ്ങള്‍ അറിയിച്ചു.
ഏപ്രില്‍ 15ന് ചേര്‍ന്ന ഒരു ബോര്‍ഡ് സമ്മേളനമാണ് ഈ തീരുമാനങ്ങളെടുത്തത്. 50-50 പങ്കാളിത്തമുള്ള ഒരു സംയുക്ത സംരംഭമായാണ് എസ്കോട്ടസ് യമഹ തുടങ്ങിയത്. ഫരീദാബാദില്‍ രാജ്ദൂത് മോട്ടോര്‍ ബൈക്കുകളും ഉത്തര്‍പ്രദേശിലെ സുര്‍ജാപുരില്‍ ആര്‍ എക്സ്, വൈ ബി എക്സ് ശ്രേണികളിലെ ബൈക്കുകളും നിര്‍മ്മിക്കുന്നു. ഈ കലണ്ടര്‍ വര്‍ഷം തന്നെ പുതിയ മോഡല്‍ നാലു സ്റ്രോക്ക് മോട്ടോര്‍ ബൈക്കകള്‍ വിപണിയിലിറക്കാനും കമ്പനിക്ക് പരിപാടിയുണ്ട്.












Click it and Unblock the Notifications