ആസാമില്‍ ഭീകരര്‍ 11 പേരെ കൊന്നു
ഗുഹാവതി: ആസാമില്‍ ഭീകരര്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കാര്‍ബി വളണ്ടിയര്‍ ഫോഴ്സുകാരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
ബൈത്തലങ്ചു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന ഉംലൈഫര്‍ എന്ന സ്ഥലത്ത് ബുധനാഴ്ച്ച നടന്ന ആദ്യആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഉംലൈഫര്‍ വില്ലേജിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ എട്ടുപേരെ അക്രമികള്‍ വെടിവെച്ചുകൊന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അക്രമം നടന്ന സ്ഥലങ്ങളിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications