കശ്മീരില്‍ സൈനികരുടെ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
ശ്രീനഗര്‍: സുരക്ഷാ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കശ്മീരില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാരാമുള്ളയില്‍ ഭീകരര്‍ ബോംബ് സ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് അതിനോട് പ്രതികാരമെന്ന നിലയില്‍ സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് വിദ്യാര്‍ഥികള്‍ മരിച്ചത്.
അജ്ഞാതരായ ഭീകരര്‍ സുരക്ഷാ സൈനികരുടെ വാഹനത്തിനു നേരെ ബോംബെറിയുകയായിരുന്നു. ലക്ഷ്യം തെറ്റിയ ബോംബ് നിലത്തുവീണ് പൊട്ടിയെങ്കിലും അപകമൊന്നുമുണ്ടായില്ല. തുടര്‍ന്ന് സംഭവസ്ഥലത്ത് രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. റുബിയ അക്തര്‍, അബ്ദുള്‍ ഖയാം എന്നീ രണ്ട് വിദ്യാര്‍ഥികളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുറിവേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications