ത്രിപുരയില്‍ ഗോത്രഗറില്ലകള്‍ 8 പേരെ കൊന്നു
ത്രിപുരയില്‍ ഗോത്രഗറില്ലകള്‍ 8 പേരെ കൊന്നു
20, ഏപ്രില്‍ 2000
അഗര്‍ത്തല: ഗോത്രവര്‍ഗക്കാരായ ഗറില്ലകള്‍ എട്ട് ഗ്രാമീണരെ വെടിവെച്ചു കൊന്നു. വടക്കന്‍ ത്രിപുരയിലെ ലക്ഷ്മിപൂര്‍ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു.
കാഞ്ചന്‍പൂര്‍ പോലീസ് സ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമത്തിലേക്ക് ബുധനാഴ്ച രാത്രി പാഞ്ഞെത്തിയ ത്രിപുര നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികള്‍ പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴു പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. കുട്ടി ഉള്‍പ്പെടെ പരിക്കേറ്റ രണ്ടു പേരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ കൂടി അന്ത്യശ്വാസം വലിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.
ഉടന്‍ തന്നെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊലയാളികള്‍ക്കുവേണ്ടി ഊര്‍ജിത അന്വേഷണം ആരംഭിച്ചു.
കൂട്ടക്കൊലക്ക് തിരിച്ചടിയെന്നോണം ദാസ്പരയില്‍ ഒരു ഗോത്രവര്‍ഗക്കാരനെ ഗോത്രവിഭാഗത്തില്‍പെടാത്തവര്‍ കൊലപ്പെടുത്തി.
ഇരുവിഭാഗവും തമ്മില്‍ തുടരുന്ന വംശീയകലാപത്തില്‍ ഏപ്രിലില്‍ ഇതുവരെ 33 പേര്‍ മരിച്ചിട്ടുണ്ട്. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിനെയും ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്സിനെയും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇരു സംഘങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. ഏപ്രില്‍ 30-നും മെയ് മൂന്നിനും നടക്കുന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ഇരുസംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications