കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ വര്‍ഗീയസംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ലക്നോ: വാരണാസിയില്‍ പൊട്ടിപുറപ്പെട്ട വര്‍ഗീയസംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുചൊവാഴ്ച്ച അര്‍ധരാത്രി മുതല്‍ കലാപം നടന്ന പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുഹറദിനത്തില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന സ്ഥലത്തുകൂടെ മുസ്ലീങ്ങളുടെ മതഘോഷയാത്ര കടന്നുപോയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ നഗരത്തില്‍ വ്യാപകമാവുകയാണെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് അലോക് കുമാര്‍ പറഞ്ഞു.

ചൊവാഴ്ച്ച വൈകുന്നേരം മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് അജ്ഞാതരായ ഒരു സംഘം ഒരാളെ ആക്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇരുമതക്കാര്‍ക്കുമിടയിലുള്ള സംഘര്‍ഷാവസ്ഥ ശക്തമായി. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിനോദ് കുമാര്‍ ജെയ്ന്‍ എന്ന ഇരുപത്തിരണ്ടുകാരനെ അക്രമികള്‍ വെട്ടിമുറിവേല്പിച്ചു. ഇതിനെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും അക്രമം പടര്‍ന്നിരിക്കുകയാണ്.

അര്‍ധരാത്രിയോടുകൂടി പ്രശ്നബാധിത പ്രദേശങ്ങളില്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടിച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ പരീക്ഷ നീട്ടിവെച്ചിരിക്കുകയാണ്.

പ്രശസ്തമായ ഈ ഹിന്ദുതീര്‍ഥാടന നഗരത്തില്‍ മുമ്പും വര്‍ഗീയകലാപങ്ങളുണ്ടായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X