Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് ഒന്നിന് സി.ഐ.ടി.യുവിന്റെ ദേശീയബന്ദ്

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെ സി.ഐ.ടി.യു തുടങ്ങുന്ന സമരപരമ്പരയുടെ ഭാഗമായി മെയ് ഒന്നിന് ദേശീയബന്ദ് നടത്തുമെന്ന് സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എം.കെ. പാണ്ഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഗോളവത്കരണവും ലിബറൈലസേഷനും രാജ്യത്തെ അപല്‍കരമായ വഴിയിലേക്കാണ് നയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാനുള്ളതാണ്, താഴേക്കിടയിലുള്ളവരെയോ കര്‍ഷക രെയോ സഹായിക്കാന്‍ വേണ്ടിയുള്ളതല്ല.-പാണ്ഡെ പറഞ്ഞു.

സി.പി.എമ്മിന്റെ പോഷകസംഘടനയാണ് സി.ഐ.ടി.യു എന്ന വാദത്തെ പാണ്ഡെ നിഷേധിച്ചു. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പോലുള്ള മറ്റു പാര്‍ട്ടികളിലുള്ളവര്‍ സി.ഐ.ടി.യുവില്‍ അംഗങ്ങളായുണ്ട്.

സി.ഐ.ടി.യു. ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങില്ല. സി.ഐ.ടി.യുവിനെ തങ്ങളുടെ നിഴലാക്കി മാറ്റണമെന്ന് സി.പി.എമ്മിനുണ്ടെങ്കില്‍ അത് അസാധ്യമാണെന്നും സി.ഐ.ടി.യുവിന് സ്വതന്ത്രമായ ഘടനയും നിലനില്പുമുണ്ടെന്നും പാണ്ഡെ പറഞ്ഞു. സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട നേതാക്കള്‍ സി.ഐ.ടിയ.ുവില്‍ സുപ്രധാന തീരുമാനങ്ങളെടുക്കേണ്ട കമ്മിറ്റികളിലുണ്ടെന്നതുതന്നെ സി.ഐ.ടി.യു ഒരു സംഘടന എന്ന നിലയില്‍ അതിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നുവെന്നാണ് കാണിക്കുന്നതെന്ന് പാണ്ഡെ ചൂണ്ടികാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+