കേന്ദ്ര ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിക്കണമെന്ന് മന്ത്രി പാലൊളി
തിരുവനന്തപുരം: കഴിഞ്ഞ ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ പാലിക്കാന്‍ കഴിയാഞ്ഞ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദുകുട്ടി ആവശ്യപ്പെട്ടു. പുതിയ കമ്മിറ്റിയില്‍ കേരളത്തിന് മതിയായ പ്രാതിനിധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഹജ്ജ് സീസണില്‍ 7,300 തീര്‍ഥാടകര്‍ക്ക് ഹജ്ജിനു പോകാനുള്ള യാത്രാസൗകര്യം കേരള സര്‍ക്കാര്‍ ഒരുക്കിയിരുന്നു. തീര്‍ഥാടനത്തിനു പോകാന്‍ താത്പര്യമെടുത്ത എല്ലാവര്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പക്ഷേ ജിദ്ദായില്‍ ഹാജിമാരുടെ താമസത്തിനും അവരുടെ മടക്കയാത്രക്കും മേല്‍നോട്ടം വഹിക്കേണ്ടത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ്. ഹാജിമാരെ തിരികെയെത്തിക്കുന്നതിന് മതിയായ സൗകര്യങ്ങളൊരുക്കുന്നതില്‍ ഹജ്ജ് കമ്മിറ്റി പരാജയപ്പെട്ടു. - മന്ത്രി പറഞ്ഞു.












Click it and Unblock the Notifications