ഇടപ്പാളില്‍ കോണ്‍ഗ്രസ് പാര്‍ടി ഓഫീസ് കത്തിച്ചു
ഇടപ്പാളില്‍ കോണ്‍ഗ്രസ് പാര്‍ടി ഓഫീസ് കത്തിച്ചു
20, ഏപ്രില്‍ 2000
മലപ്പുറം: ഇടപ്പാളില്‍ കോണ്‍ഗ്രസ് പാര്‍ടി ഓഫീസ് മുസ്ലിം ലീഗ് അനുയായികളെന്ന് പറയപ്പെടുന്നവര്‍ കത്തിച്ചു. മാര്‍ച്ച് അവസാനവാരത്തില്‍ അബ്ദുള്‍ കരീം എന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകനെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇടപ്പാളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നല്ല ബന്ധത്തിലല്ല.
ഓഫീസ് കത്തിച്ചത് കൊലപാതകത്തിനുള്ള മറുപടിയാണെന്ന് കരുതപ്പെടുന്നു. സംഭവം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് സുരക്ഷാസംവിധാനം കര്‍ശനമാക്കിയിരിക്കുകയാണ്.
അതേ സമയം പാര്‍ട്ടി ഓഫീസ് കത്തിച്ചത് രാഷ്ട്രീയമായി നട്ടെല്ലില്ലാത്ത പ്രവൃത്തിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുറച്ചുകാലമായി ഐക്യജനാധിപത്യമുന്നണി സഖ്യകക്ഷികളായ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും മലപ്പുറം ജില്ലയില്‍ സമരസത്തിലല്ല. പല പഞ്ചായത്തുകളിലും മുസ്ലിം ലീഗിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഇരുപാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ ദില്ലിയില്‍ ചര്‍ച്ച നടത്തിയെങ്കിലും ജില്ലയിലെ അവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.
മുസ്ലിം ലീഗിന് മേധാവിത്വമുള്ള കുറ്റിപ്പുറം സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നോമിനിയെ പുറത്താക്കിയതോടെണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത കൂടുതല്‍ മൂര്‍ഛിച്ചത്. കരീം മരിച്ചത് ബാങ്ക് പ്രശ്നവുമായി ബന്ധപ്പെട്ട വഴക്കിനിടയിലാണെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications