Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന ്അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ശാസ്ത്ര അവാര്‍ഡ്

വാഷിംഗ്ടണ്‍ : ചെറുപ്പക്കാരായ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അവാര്‍ഡിന് അര്‍ഹരായവരില്‍ മൂന്ന് അമേരിക്കന്‍ ഇന്ത്യക്കാരും. സ്മിതാ മൊഹന്തി(ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റി), പീറ്റര്‍ വര്ഗീസ് (സ്മിത്ത് കെറ്റ്വെല്‍ നേത്ര പരിശോധനാ ഇന്‍സ്റ്റിറ്റ്യൂട്ട്, സാന്‍ഫ്രാന്‍സിസ്കോ), സഞ്ജയ് രാമന്‍(വെര്‍ജീനിയാ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ട്) എന്നിവരാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട 50 പേരില്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ ഇന്ത്യക്കാര്‍.

ശാസ്ത്രമേഖലകളിലെ ഗവേഷണങ്ങളില്‍ പ്രാഗത്ഭ്യം തെളിയിക്കുന്ന ചെറുപ്പക്കാര്‍ക്കാണ് 96ല്‍ അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റണ്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് നല്‍കുന്നത്. ചെറുപ്പക്കാരായ ശാസ്ത്രവിദഗ്ദര്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണിത്.

വിവിധ വകുപ്പുകളും ഏജന്‍സികളുമാണ് തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ വിലപ്പെട്ട സംഭാവനകള്‍ നല്കുന്ന വിദഗ്ദരെ അവാര്‍ഡിനായി നിര്‍ദേശിക്കുന്നത്. കൃഷി വകുപ്പാണ് മൊഹന്തിയുടെ പേര് നിര്‍ദേശിച്ചത്. വര്‍ഗീസ് നാസയുടെയും രാമന്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെയും നോമിനികളായിരുന്നു. അഞ്ചു വര്‍ഷത്തെ ഗവേഷണത്തിനുള്ള ഗ്രാന്റ് ഇവര്‍ക്ക് ലഭിക്കും.

അവാര്‍ഡ് വിവരം പ്രഖ്യാപിച്ചുകൊണ്ട് ക്ലിന്റന്‍ പറഞ്ഞു : ഗവേഷണങ്ങളിലൂടെ മികച്ച സംഭാവനകള്‍ നല്‍കിയ ഈ മൂന്ന് പേരെയും ഞങ്ങള്‍ ആദരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ നമ്മുടെ സമൂഹത്തിന് രൂപം നല്‍കുന്നതില്‍ ഇവര്‍ക്ക് പലതും ചെയ്യാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+