Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളക്കാരില്‍ ഇന്ത്യക്കാരും

ന്യൂ യോര്‍ക്ക് : ബിസിനസ്സ് വീക്ക് മാഗസിന്റെ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളക്കാരുടെ ഒരു സര്‍വേയില്‍ രണ്ടു ഇന്ത്യക്കാരും ഇടം കണ്ടെത്തി. ഈ മാസിക അതിന്റെ അടുത്ത ലക്കത്തില്‍ അമേരിക്കയിലെ ഏറ്റവും അധികം ശമ്പളം പറ്റുന്ന 30 പേരുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കും.

കമ്പ്യൂട്ടര്‍ അസോസിയേറ്റ്സ് ഇന്റര്‍നാഷണന്റെ പ്രസിഡന്റും, ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ സന്ജ.യ് കുമാറും, യാഹുവിന്റെ അനില്‍ സിങുമാണ് പട്ടികയിലുള്ള ഇന്ത്യക്കാര്‍. ഇരുപത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരും, പത്ത് നോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നതാണ് പട്ടിക. കുമാറും, സിങും നോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരാണെങ്കിലും അവരുടെ കനത്ത ശമ്പളം അവരെ പട്ടികയില്‍ മുകളില്‍ എത്തിച്ചിരിക്കുകയാണ്.

1999 ലെ കുമാറിന്റെ ശമ്പളം ഏകദേശം 35.92 കോടി ഡോളറോളം വരും. നോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ കൂട്ടത്തില്‍ ഒന്നാമനാണ് കുമാര്‍. ഏറ്റവുമധികം ശമ്പളം വാങ്ങുന്ന 30 എക്സിക്യൂട്ടീവുകളുടെ പട്ടികയില്‍ രണ്ടാമനുമാണ് ഇദ്ദേഹം. കുമാറിന്റെ തന്നെ കമ്പനിയുടെ സി ഇ ഓ ആയ ചാര്‍സ് വാങാണ് ഒന്നാമന്‍.

തലപ്പത്തുള്ള എക്സിക്യൂട്ടീവ്സിനുള്ള കനത്ത ശമ്പളവും, സ്റോക്ക് ഓപ്ഷനും കാരണം കമ്പ്യൂട്ടര്‍ അസോസിയേറ്റ്സിന് ഈയിടെയായി ഏറെ പ്രസിദ്ധി കിട്ടിയിരുന്നു. ഏതായാലും ഒരു നിയമ യുദ്ധത്തിനു ശേഷം അവര്‍ക്ക് കിട്ടിയതില്‍ കുറച്ചു ഓഹരികള്‍ തിരിച്ചു കൊടുക്കാന്‍ വാങും, കുമാറും, മറ്റൊരാളും സമ്മതിച്ചിട്ടുണ്ട്.

യാഹുവിന്റെ സിങിന് പട്ടിക പ്രകാരം കഴിഞ്ഞ വര്‍ഷം ഏകദേശം 759 ലക്ഷം ഡോളര്‍ ലഭിച്ചു. ഇദ്ദേഹം നോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ കൂട്ടത്തില്‍ ഏഴാമനാണ്. ഏറ്റവുമധികം ശമ്പളം വാങ്ങുന്ന 30 എക്സിക്യൂട്ടീവുകളുടെ പട്ടികയില്‍ പന്ത്രണ്ടാമനുമാണ് ഇദ്ദേഹം. വരുമാനത്തിന്റെ കാര്യത്തില്‍ ഹെവ്ലറ്റ് പാക്കാഡിന്റെ സി ഈ ഓ യേക്കാള്‍ മുന്നിലാണ്.

ഇതേ ലക്കത്തിലെ മറ്റൊരു ലേഖനത്തില്‍ കമ്പ്യൂട്ടര്‍ അസോസിയേറ്റ്സ് കുമാറിനെ കമ്പനിയില്‍ നില നിര്‍ത്താന്‍ എന്ത് ശമ്പള വര്‍ദ്ധനയ്ക്കും തയ്യാറായതായും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+