കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഫൈനലില്‍

  • By Staff
Google Oneindia Malayalam News

19, ഏപ്രില്‍ 2000തൃശൂര്‍: ഗോവയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് കേരളം 56-ാമത് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കടന്നു. സ്റേഡിയം തിങ്ങിനിറഞ്ഞ കാണികളുടെ പിന്തുണയോടെ കളിച്ച കേരളത്തിനു വേണ്ടി ഇഗ്നേഷ്യസ് സില്‍വസ്ററാണ് രണ്ട് ഗോളുകളും നേടിയത്.

ഗോവയുടെ മുന്നേറ്റത്തോടെയാണ് ആദ്യപകുതി തുടങ്ങിയത്. എട്ടാം മിനിറ്റില്‍ ജൂജ് സിദ്ദിയുടെ മനോഹരമായ കോര്‍ണര്‍കിക്ക് കേരള ഗോളി നെല്‍സണ്‍ കുത്തിയുയര്‍ത്തുകയായിരുന്നു. ആസിഫ് സഹീറും ഇഗ്നേഷ്യസ് സില്‍വസ്ററും ഐ.എം. വിജയനും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തില്‍ 11-ാം മിനിറ്റില്‍ത്തന്നെ കേരളം ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ സഹീറിന് പന്ത് നിയന്ത്രിക്കാനായില്ല. 40-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജോപോള്‍ അഞ്ചേരി നല്‍കിയ പാസ് പിടിച്ചെടുത്ത വിജയന്‍ നൗഷാദിന് നല്‍കിയെങ്കിലും പന്ത് പുറത്തേക്ക് പോയി. 42-ാം മിനിറ്റില്‍് ഇഗ്നേഷ്യസ് സില്‍വസ്ററിന്റെ മനോഹരമായ ക്രോസ്സിലൂടെ കേരളം ലീഡ് നേടി (1-0).

രണ്ടാം പകുതിയും ആരംഭിച്ചത് ഗോവയുടെ മുന്നേറ്റത്തോടെയായിരുന്നു. ബ്രൂണോയുടെ ഒരു ക്രോസ് അലിവിതോ ഗോള്‍പോസ്റിലേക്ക് പായിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിനു പുറത്തുപോയി. പിന്നെയും പന്ത് ഇരുപകുതികളിലും കയറിയിറങ്ങിയെങ്കിലും ഗോളൊന്നും പിറന്നില്ല. 21-ാം മിനിറ്റില്‍ സഹീറില്‍ നിന്ന് കിട്ടിയ പാസുമായി മുന്നേറിയ ഇഗ്നേഷ്യസ് കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു (2-0).

വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ബംഗാളും മഹാരാഷ്ട്രവും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയിയെയാണ് ഏപ്രില്‍ 23-ന് നടക്കുന്ന ഫൈനലില്‍ കേരളം എതിരിടുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X