കെനിയയില്‍ ബസ്സപകടം; 69 മരണം
നൈറോബി: കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 69 പേര്‍ മരിച്ചു. ബുധനാഴ്ച അര്‍ധരാത്രി നൈറോബിക്കും മോംബാസക്കും ഇടയ്ക്കുള്ള തിരക്കേറിയ ഹൈവേയില്‍ വെച്ചാണ് സംഭവം.
ഈസ്റര്‍ പ്രമാണിച്ച് ഹൈവേയില്‍ സാമാന്യത്തിലധികം തിരക്കുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പശ്ചിമ കെനിയയില്‍ കഴിഞ്ഞ മാസം അവസാനം രണ്ടു ബസുകള്‍ കൂട്ടിമുട്ടി 74 പേര്‍ മരിച്ചിരുന്നു. കെനിയയിലെ റോഡിന്റെ ശോചനീയവാസ്ഥയും വാഹനങ്ങളുടെ വേഗവും ഇടക്കിടെയുണ്ടാകുന്ന അപകടത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications