നാരായണനോട് ഫ്രഞ്ച് പത്രം മാപ്പ് പറഞ്ഞു
തുലൗസി: ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനെ തൊട്ടുകൂടാത്ത പ്രസിഡന്റ് എന്നു വിശേഷിപ്പിച്ച ഒരു പ്രമുഖ ഫ്രഞ്ച് പത്രം നാരായണനോട് മാപ്പുപറഞ്ഞു.
ലി ഫിഗോറോ എന്ന പത്രത്തിന്റെ ചീഫ് എഡിറ്റര്‍ മിഷേല്‍ ഷിഫ്രെസ് നാരായണന് എഴുതിയ കത്തിലാണ് അദ്ദേഹത്തിന്റെയും ഇന്ത്യന്‍ ജനതയുടെയും വികാരങ്ങളെ മുറിപ്പെടുത്തിയതിന് മാപ്പു പറഞ്ഞത്.
ലി ഫിഗോറോയില്‍ വന്ന വാര്‍ത്താതലവാചകങ്ങളിലൊന്ന് താങ്കളെയും ഇന്ത്യന്‍ ജനതയെയും മുറിപ്പെടുത്തിയിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. ഇങ്ങനെയൊരു അബദ്ധം കാണിച്ചതിന് ഞാന്‍ താങ്കളോട് വ്യക്തിപരമായി മാപ്പ ്ചോദിക്കുന്നു. അത് താങ്കളെ മുറിപ്പെടുത്താനോ അപമാനിക്കാനോ ആയിരുന്നില്ല. യഥാര്‍ഥത്തില്‍ താങ്കളുടെ രാജ്യവും ഞങ്ങളുടെ രാജ്യവും തമ്മിലുള്ള ബന്ധം പോലെ തന്നെ ഫിഗാറോക്ക് ഇന്ത്യയോടും താങ്കളോടുമുള്ള സമീപനം സൗഹൃദപരമാണ്. - ഫിഗാറോ പത്രാധിപര്‍ കത്തില്‍ പറയുന്നു.
വിവാദകരമായ തലവാചകം പത്രത്തില്‍ വന്ന ദിവസം അതിനെതിരെ ഇന്ത്യന്‍ എംബസി ശക്തമായി പ്രതിഷേധിച്ചിരുന്നു.
ലെമോന്ത്, ഫ്രാന്‍സ് സോയര്‍ എന്നീ പത്രങ്ങളിലും സമാനമായ തലക്കെട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications