Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിലിപ്പൈന്‍സ് വിമാനം തകര്‍ന്നുവീണ് 131 പേര്‍ മരിച്ചു

മനില: ഫിലിപ്പൈന്‍സ് വിമാനം തകര്‍ന്നുവീണ് ജീവനക്കാരും യാത്രക്കാരുമടക്കം 131 പേര്‍ മരിച്ചു. തെക്കന്‍ ഫിലിപ്പൈന്‍സിലെ നഗരമായ ദവായോയുടെ അടുത്തുള്ള ഒരു ദ്വീപില്‍ ആണ് വിമാനം തകര്‍ന്നുവീണത്.

എയര്‍ ഫിലിപ്പൈന്‍സിന്റെ ബോയിങ് 737-200 വിമാനം ബുധനാഴ്ച്ച രാവിലെ മനിലയില്‍ നിന്നും ദവായോയിലേക്കു തിരിച്ചതായിരുന്നു. മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ ഫിലിപ്പൈന്‍സിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തമാണ് ഇത്.

ദവായോ വിമാനതാവളത്തിനു മുകളില്‍ ചുറ്റിതിരിഞ്ഞ വിമാനം മലനിരകള്‍ നിറഞ്ഞ സമാല്‍ ദ്വീപില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ഒര്‍ലാന്റോ മെര്‍കാഡോ പറഞ്ഞു. റണ്‍വേക്കു മുകളിലായി ചെറിയ മേഘകൂട്ടമുണ്ടായിരുന്നു. പക്ഷേ വിമാനം തകര്‍ന്നു വീണതിന് കാരണമായതെന്താണെന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് അപകടത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ല. മെക്കാര്‍ഡോ പറഞ്ഞു.

ശവശരീരങ്ങള്‍ അപകടസ്ഥലത്ത് ചിതറികിടക്കുകയാണെന്ന് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ലൈന്‍ അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് 124 യാത്രക്കാരും പൈലറ്റടക്കം ഏഴു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+