സിക്കിം ഇന്ത്യയുടെ ഭാഗമല്ലെന്ന ചൈനീസ് നിലപാടിനോട് ഇന്ത്യ പ്രതിഷേധിച്ചു
ദില്ലി: സിക്കിം പ്രത്യേക ഭൂവിഭാഗമാണെന്ന ചൈനയുടെ പ്രസ്താവത്തോട് ഇന്ത്യ പ്രതിഷേധിച്ചു.
സിക്കിം ഇന്ത്യയുടെ ഭാഗമാണെന്ന് ചൈനക്ക് അംഗീകരിക്കാന്‍ കഴിയാത്തത് ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധം രൂപപ്പെടുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി അജിത് കുമാര്‍ പാഞ്ജ പറഞ്ഞു.
ജനുവരി ഒന്നിന് തുടങ്ങിയ ചൈനീസ് വിദേശമന്ത്രാലയത്തിന്റെ വെബ് സൈറ്റിലാണ് സിക്കിം പ്രത്യേക ഭൂവിഭാഗമാണെന്ന് പറയുന്നതെന്ന് അജിത് പാഞ്ജ പറഞ്ഞു. സിക്കിമിനെ നിയമവിരുദ്ധമായി ഇന്ത്യയില്‍ കൂട്ടിച്ചേര്‍ത്തതിനെ ചൈന അംഗീകരിക്കുന്നില്ലെന്ന ് വെബ്സൈറ്റില്‍ പറയുന്നുന്നു.
1975ലാണ് സിക്കിം ഇന്ത്യയില്‍ കൂട്ടിചേര്‍ക്കപ്പെട്ടത്. സിക്കിമിന്റെ പടിഞ്ഞാറ് നേപ്പാളും വടക്ക്പടിഞ്ഞാറായി തിബത്തും തെക്ക് കിഴക്കായി ഭൂട്ടാനും തെക്ക് പശ്ചിമബംഗാളുമാണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് 1962ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ കലാശിച്ചത്.