കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ ചേര്‍ന്നാല്‍ സോണിയ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് സി.പി.എം

  • By Staff
Google Oneindia Malayalam News

കല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി സഖ്യം സ്ഥാപിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയോട് തല്‍സ്ഥാനം രാജിവെക്കാന്‍ സി.പി.എം ആവശ്യപ്പെടുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അനില്‍ ബിശ്വാസ് പ്രസ്താവിച്ചു.

ദേശീയതലത്തില്‍ ബി.ജെ.പിക്കെതിര നിലപാട് സ്വീകരിച്ചിട്ടുള്ള കോണ്‍ഗ്രസ് ബംഗാളില്‍ ബി.ജെ.പിയോടൊത്ത് രാഷ്ട്രീയ വേദി പങ്കിടുന്നത് ഇരട്ടത്താപ്പാണെന്ന് ബിശ്വാസ് പറഞ്ഞു.

മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ചേരുകയാണെങ്കില്‍ ബി.ജെ.പിയെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സോണിയാഗാന്ധിക്ക് പിന്നെ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് തുടരാന്‍ എന്താണ് അവകാശം? അവര്‍ ആ സ്ഥാനം രാജിവെക്കുക തന്നെ വേണം.. ബിശ്വാസ് പറഞ്ഞു.

മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പശ്ചിമബംഗാളില്‍ മഹാസഖ്യമെന്ന പേരില്‍ ഒരു സി.പി.എം വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് സി.പി.എം നേതാവിന്റെ ഈ പ്രസ്താവന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X