ഹജ്ജ് യാത്രാക്ലേശം: സര്‍ക്കാര്‍ അന്വേഷിക്കും
ദില്ലി: വിമാനസര്‍വീസ് ക്രമീകരണങ്ങളിലെ തകരാറ് മൂലം ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുണ്ടായ യാത്രാക്ലേശം മന്ത്രിതലസംഘം അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. പ്രശ്നം സംബന്ധിച്ച് പാര്‍ലമെന്റംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗാണ് ഈ വിവരം രാജ്യസഭയെ അറിയിച്ചത്.
എയര്‍ ഇന്ത്യയുടെ വിമാനം 48 മണിക്കൂര്‍ വൈകിയതിനാല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയിരുന്നു. സംഭവത്തെക്കുറിച്ച് വ്യോമയാന വകുപ്പിന് വിശദീകരണം ആവശ്യപ്പെടുമെന്നും അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരക്കുള്ള സമയത്ത്എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ പരിമിതപ്പെടുത്തിയതിന്റെ കാരണവും അന്വേഷിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
ഇന്ത്യയില്‍ നിന്ന് ഇപ്രാവശ്യം 117,000-ത്തിലധികം തീര്‍ത്ഥാടകര്‍ ഹജ്ജിന് എത്തിയിരുന്നു. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തിയത് ഇന്ത്യയില്‍ നിന്നാണ്.












Click it and Unblock the Notifications