Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെച്നിയന്‍ വിമതനേതാവ് സമാധാനത്തിന് തയ്യാറായിട്ടുണ്ടെന്ന് പുട്ടിന്‍

മോസ്കോ: ചെച്നിയയിലെ കലാപകാരികളുടെ നേതാവ് മസ്കാഡോവ് സമാധാനശ്രമങ്ങള്‍ക്ക് തയ്യാറായിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ പ്രസ്താവിച്ചു.

മസ്കാഡോവ് നിര്‍ദേശിച്ച സമാധാനപദ്ധതിയെ കുറിച്ച് അഡ്വൈസറി സെക്യൂരിറ്റി കൗണ്‍സില്‍ ചര്‍ച്ച ചെയ്തിരുന്നു. മസ്കാഡോവിന്റെ സമാധാനപദ്ധതിയില്‍ റഷ്യ ആവശ്യപ്പെടുന്ന ഭേദഗതികളെ കുറിച്ച് അദ്ദേഹത്തെ അറിയിച്ചിരുന്നെങ്കിലും അതിന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പുട്ടിന്‍ പറഞ്ഞു.

ചെച്നിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി ഇരുവിഭാഗവും വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറായി തുടങ്ങുന്നുവെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. സമാധശ്രമങ്ങളുടെ ഭാഗമെന്ന നിലയില്‍ ചെച്നിയയിലെ തന്റെ അനുയായികളോട് വെടിനിര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മസ്കാഡോവ് പറഞ്ഞിരുന്നു.

മസ്കാഡോവിനെ കുറ്റവാളിയായാണ് റഷ്യ കാണുന്നതെങ്കിലും ചെച്നിയന്‍ കലാപകാരികളോട് ആയുധം താഴെ വെക്കാന്‍ നിര്‍ദേശിച്ചതുകൊണ്ട് അദ്ദേഹത്തിന് പൊതുമാപ്പ് നല്‍കിയേക്കുമെന്ന് സെക്യൂറിറ്റി കൗണ്‍സില്‍ യോഗത്തിനുശേഷം പുട്ടിന്‍ പറഞ്ഞു. മസ്കാഡോവിന് ചര്‍ച്ചക്കായി മുന്നോട്ടുവരാമെന്നും മറ്റു കലാപകാരികളെ കൈമാറുന്നതില്‍ മസ്കാഡോവിന് എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ റഷ്യ നല്‍കാന്‍ തയ്യാറാണെന്നും പുട്ടിന്‍ വ്യക്തമാക്കി.

എങ്കിലും മസ്കാഡോവിന് ഇപ്പോഴും ചെച്നിയന്‍ കലാപകാരികള്‍ക്കിടയില്‍ എന്തെങ്കിലും അധികാരമുണ്ടോ എന്ന് പുട്ടിന്‍ സംശയം പ്രകടിപ്പിച്ചു. കലാപകാരികള്‍ കീഴടങ്ങുമെന്ന് മസ്കാഡോവ് പറഞ്ഞെങ്കിലും അത് സാധ്യമാവുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നും പുട്ടിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+