ഏപ്രില്‍ 22ന് മുപ്പതാം ഭൂമിദിനം
വാഷിങ്ടണ്‍: ഭൂമിദിനമായ ഏപ്രില്‍ 22ന് ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികള്‍ ആഘോഷങ്ങള്‍ക്കൊരുങ്ങുന്നു. 150ലേറെ രാജ്യങ്ങളിലെ പ്രകൃതിസ്നേഹികള്‍ വിവിധ ചടങ്ങുകളിലൂടെയാണ് ഭൂമിദിനം ആചരിക്കാനൊരുങ്ങുന്നത്.
വാഷിങ്ടണില്‍ 22ന് പ്രകൃതിസ്നേഹികളുടെ റാലി നടക്കും. പരിസ്ഥിതിവാദികളുടെ സംഘങ്ങള്‍ പുതിയ ഊര്‍ജസാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തും. മലിനീകരണം പരമാവധി കുറക്കാവുന്ന കാറ്റും സൂര്യപ്രകാശവും ഉപയോഗിച്ചുകൊണ്ടുള്ള ബദല്‍ ഊര്‍ജസാങ്കേതികവിദ്യകളെ കുറിച്ചുള്ള പ്രചാരത്തിനുള്ള സന്ദര്‍ഭമായാണ് പരിസ്ഥിതിവാദികളുടെ സംഘങ്ങള്‍ ഭൂമിദിനത്തെ കാണുന്നത്.
ഭൂമിദിനം ആചരിക്കാന്‍ തുടങ്ങിയ കാലത്തേക്കാള്‍ ഒട്ടേറെ സാധ്യതകള്‍ ഇന്ന് ബദല്‍ ഊര്‍ജസ്രോതസുകളുടെ രംഗത്ത് ഉണ്ടായിട്ടുണ്ടെന്ന് ഭൂമിദിനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ഡെനിസ് ഹായിസ് പറഞ്ഞു.
ഭൂമിദിനം ആചരിക്കാന്‍ തുടങ്ങിയതിന്റെ മുപ്പതാമത്തെ വാര്‍ഷികമാണ് 2000 ഏപ്രില്‍ 22.












Click it and Unblock the Notifications