Get Updates
Get notified of breaking news, exclusive insights, and must-see stories!

നൈജിരിയയില്‍ ബോട്ട് മറിഞ്ഞ് 500 മരണം

ലാഗോസ്: നൈജീരിയയില്‍ യാത്രക്കാര്‍ കയറിയ ബോട്ട് നൈഗര്‍ ഡെല്‍റ്റാ പ്രദേശത്ത് മറിഞ്ഞ് 500-ഓളം പേര്‍ മരിച്ചതായി ഒരു നൈജീരിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ച് പത്രം ഒന്നും പറയുന്നില്ല.

ബുധനാഴ്ച രാത്രി തുറമുഖനഗരമായ ഹാര്‍കോര്‍ട്ടിനും യെനോഗോവക്കും ഇടയിലുള്ള പ്രദേശത്തു വെച്ചാണ് ബോട്ട് മറിഞ്ഞത്. ഈസ്റര്‍ ആഘോഷിക്കാന്‍ പോകുകയായിരുന്ന വ്യാപാരികളും ജീവനക്കാരുമായിരുന്നു ബോട്ടില്‍ ഭൂരിഭാഗവും. അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നില്ല.

എന്നാല്‍ പോലീസോ അധികൃതരോ ഇതിനെക്കുറിച്ചുള്ള വിവരമൊന്നും തന്നിട്ടില്ല.

പഴകിയ ബോട്ടുകളില്‍ ധാരാളം യാത്രക്കാരെ കയറ്റിയതാണ് അപകടകാരണമെന്ന് കരുതുന്നു. ഈ മാസം ആരംഭത്തില്‍ ഇതേ സ്ഥലത്തുണ്ടായ മറ്റൊരപകടത്തില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+