സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്
ഐക്യരാഷ്ട്രസഭ: ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക വളര്‍ച്ചാനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതാണ്. 2000 ല്‍ 6.5 ശതമാനവും, 2001 ല്‍ 6.8 ശതമാനവും സാമ്പത്തിക വളര്‍ച്ച കാണിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സാമ്പത്തിക വളര്‍ച്ചാനിരക്ക് തെക്കനേഷ്യയിലും തെക്കുകിഴക്കനേഷ്യയിലുമാണ്. 2000ലും 2001 ലും മൊത്തത്തില്‍ ഏകദേശം 6.2 ശതമാനമാണ് ഈ പ്രദേശത്തെ വളര്‍ച്ചാ നിരക്ക്. 1999 ല്‍ ഇത് 5.8 ശതമാനമായിരുന്നു. തെക്കന്‍ കൊറിയയിലാണ് ഏറ്റവും അധികം വളര്‍ച്ചാനിരക്ക്. 2000 ല്‍ 8.2 ും 2001ല്‍ 7.3 ശതമാനവും. ചീനയാണ് രണ്ടാമത്. (യഥാക്രമം 7.5 ും 7.6ും) 7.2, 6.9 ശതമാനങ്ങളോടെ മലേഷ്യയാണ് മൂന്നാമതാണ്.
ആഗോള സാമ്പത്തിക കാഴ്ചപ്പാട് എന്ന് പേരുള്ള ഈ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന കിഴക്കനേഷ്യന്‍ രാജ്യങ്ങളൊക്കെ 1999 ന് ശേഷം നല്ലൊരു തിരിച്ചു വരവ് നടത്തുകയാണ്.
മദ്ധ്യ 1997ലെ സാമ്പത്തിക പ്രതിസന്ധി തായ്ലാന്റ് , ഇന്തോനേഷ്യ, തെക്കന്‍ കൊറിയ, ഫിലിപ്പൈന്‍സ് മുതലായ രാജ്യങ്ങളെ ഗുരുതരമായി ബാധിച്ചു. തെക്കന്‍ കൊറിയയ്ക്ക് 58 കോടി ഡോളറും, ഇന്തോനേഷ്യയ്ക്ക് 43 കോടി ഡോളറും, തായ്ലാന്റിന് 17.2 കോടി ഡോളറും, ഫിലിപ്പൈന്‍സിന് 10 കോടി ഡോളറും നല്‍കിയാണ് അന്താരാഷ്ട്ര നാണയ നിധി ഈ രാജ്യങ്ങളെ കടക്കെണിയില്‍ നിന്നു രക്ഷിച്ചത്. പൂര്‍ണ്ണ തകര്‍ച്ചയില്‍ നിന്ന് ഈ രാജ്യങ്ങളെല്ലാം കരകയറി വരുകയും ചെയ്തു.
ആഭ്യന്തര ഉപഭോഗം ശക്തിപ്പെടുന്നതും കയറ്റുമതി വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ ഉണ്ടാവുകയും ചെയ്യുന്നത് തെക്കനേഷ്യയിലും തെക്കുകിഴക്കനേഷ്യയിലും വളര്‍ച്ച കൂട്ടുക തന്നെ ചെയ്യും റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications