കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലിനീകരണത്തിനെതിരെ കുട്ടികള്‍ ദില്ലിയില്‍ സൈക്കിള്‍ റാലി നടത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: വന്‍നഗരങ്ങളിലെ പരിസ്ഥിതി മലിനീകരണത്തിനെതിരെ ഭൂമിദിനമായ ശനിയാഴ്ച്ച തലസ്ഥാനനഗരിയില്‍ കുട്ടികള്‍ സൈക്കിള്‍ റാലി നടത്തി. റെയ്സ് കോഴ്സ് റോഡിലെ സഫ്ദര്‍ജങ് ശവകുടീരത്തില്‍ നിന്നും പുറപ്പെട്ട റാലി പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലാണ് സമാപിച്ചത്. റാലിക്കുശേഷം പ്രധാനമന്ത്രി എ.ബി.വാജ്പേയി കുട്ടികളെ അഭിസംബോധന ചെയ്തു.

പൊതുഅഭിപ്രായത്തില്‍ നിന്നു വ്യത്യസ്തമായി പാരിസ്ഥിതിക പ്രശ്നങ്ങള്‍്ക്കും മലിനീകരണത്തിനുമെതിരായി മുന്നോട്ടുവരുന്നതില്‍ കുട്ടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പരിസ്ഥിതിയുടെ ക്ഷയത്തിനെതിരെ ഏറ്റവും ഫലപ്രദമായ ആയുധം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പങ്കാളിത്തമാണ്. വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക സന്തുലനം കണക്കിലെടുത്താവണം. അദ്ദേഹം പറഞ്ഞു.

വന്‍നഗരങ്ങളിലെ മലിനീകരണത്തെയും ശുദ്ധവായുവിനുള്ള തങ്ങളുടെ അവകാശത്തെയും പറ്റി പറയുന്ന മാനിഫെസ്റ്റോ കുട്ടികള്‍ വാജ്പേയിക്ക് നല്‍കി. മലിനീകരണപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന ് പ്രധാനമന്ത്രി കുട്ടികള്‍ക്ക് ഉറപ്പ് നല്‍കി.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആണ് ഭൂമിദിന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X