നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കാര്‍ഗിലുകള്‍ ഉണ്ടാകുമെന്ന് ഫെര്‍ണാണ്ടസ്
ചെന്നൈ: പാക്കിസ്ഥാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ മുന്നറിയിപ്പിനെ വകവെക്കാതിരിക്കുകയും അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം പ്രോത്സാഹിപ്പിക്കുന്നത് തുടരുകയും ചെയ്താല്‍ കാര്‍ഗില്‍ പോലുള്ള സംഭവം ഇനിയും ആവര്‍ത്തിക്കുമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
തങ്ങളുടെ ദീര്‍ഘകാല സുഹൃത്തുക്കള്‍ നല്‍കുന്ന ഉപദേശം അനുസരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറല്ലെന്നാണ് അവിടത്തെ ഭരണാധികാരികള്‍ തുടരുന്ന പ്രകോപനപരമായ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്. നുഴഞ്ഞുകയറ്റത്തിന് പുതിയ ആത്മഹത്യാ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ മൂന്നു നാലു ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കാര്‍ഗിലില്‍ ഏറ്റ കനത്ത തിരിച്ചടിക്കു പ്രതികാരമായി വേനല്‍ക്കാലം വരുന്നതോടെ പാക്കിസ്ഥാന്‍ ജമ്മു കശ്മീരില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications