കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ജമ്മു: ഒരു പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനും നാലു വിദേശ തീവ്രവാദികളും ഉള്‍പ്പെടെ കശ്മീരില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രജൗരി, ദോദ, ഉദംപൂര്‍ എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച വൈകുന്നേരമാണം സംഭവം.

ദോദജില്ലയില്‍ രാഷ്ട്രീയ റൈഫിള്‍സ് ജീവനക്കാരും ജമ്മുകശ്മീര്‍ പോലീസും ചേര്‍ന്ന് തീവ്രവാദികള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുമ്പോള്‍ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ നാല് വിദേശ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരു പട്ടാളക്കാരനെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉദംപൂര്‍ ജീല്ലയിലെ ബര്‍നേലി ഗ്രാമത്തിനടുത്ത് തീവ്രവാദികള്‍ ഉണ്ടെന്നറിഞ്ഞ് പട്ടാളക്കാര്‍ പ്രദേശം വളയുകയും തെരച്ചില്‍ നടത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.

രജൗരി ജില്ലയില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞു കടന്ന ഒരാളെ പട്ടാളക്കാര്‍ വെടിവെച്ചു കൊന്നു. ഒരു എ.കെ. റൈഫിളും മൂന്ന് ചൈനീസ് ഗ്രനേഡുകളും മറ്റ് ആയുധവസ്തുക്കളും അയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X