Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറീസയില്‍ കൃഷി വകുപ്പിലെ അഴിമതിയെക്കുറിച്ച് സി ബി ഐ അന്വേഷണം

ഭൂവനേശ്വര്‍: ഒറീസയില്‍ കഴിഞ്ഞ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിന്റെ കാലത്തുണ്ടായെന്നാരോപിക്കുന്ന കൃഷി വകുപ്പിലെ അഴിമതിയെക്കുറിച്ച് സി ബി ഐയെക്കൊണ്ട് അന്വേഷിക്കാന്‍ മൂഖ്യമന്ത്രി നവീന്‍ പട്നായിക് ഉത്തരവിട്ടു.

കൃഷി വകുപ്പ് ഏറ്റടുത്തു നടത്തിയ പല പദ്ധതികളിലേയും അഴിമതികളുടെ വിശദാംശങ്ങള്‍ പഠിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനമെന്ന് സെക്രട്ടേറിയേറ്റില്‍ നിന്നുള്ള ഒരു പത്രക്കുറിപ്പ് പറഞ്ഞു.

കൃഷി വകുപ്പിലെ അഴിമതികളെക്കുറിച്ചന്വേഷിക്കുമെന്ന് ബീജു ജനതാദളും ബി ജെ പി യും അവരുടെ പൊതു മിനിമം പദ്ധതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ളൊരു സി ബി ഐ അന്വേഷണം ബി ജെ പി, ബി ജെ ഡി സഖ്യത്തിന്റെ പ്രധാന പ്രചരണായുധമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+