സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം: പൊതുമാനദണ്ഡം മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച പൊതുമാനദണ്ഡം മന്ത്രിസഭായോഗം അംഗീകരിച്ചു.
മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി നായനാരാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനതല സ്ഥലംമാറ്റം മേയ് 15 നകം പ്രഖ്യാപിക്കണമെന്ന് പൊതുമാനദണ്ഡം അനുശാസിക്കുന്നു. മൂന്ന് വര്‍ഷം പിന്നിട്ടതുകൊണ്ടുമാത്രം ഒരാളെ സഥലംമാറ്റരുതെന്നും പൊതുമാനദണ്ഡത്തില്‍ പറയുന്നു.
ഇന്ത്യന്‍ വിവാഹ നിയമ പ്രകാരം ക്രിസ്ത്യന്‍ വിവാഹ നിയമത്തിലെ 17ാം വകുപ്പ് വെറും നടപടിക്രമം മാത്രമാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാനും മന്ത്രിസസഭാ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications