Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് ലീഗ് - സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കോഴിക്കോട്: നാദാപുരത്ത് വെള്ളിയാഴ്ച വൈകിട്ട് മുതല്‍ മുസ്ലീം ലീഗ് - മാര്‍ക്സിസ്റ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും തീവെപ്പിലും ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ കടകള്‍ക്ക് തീ വെച്ചു.

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഒരു ജാഥയ്ക്കു നേരെ കല്ലേറുണ്ടായപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സി പി എം നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചപ്പോഴാണ് മാര്‍ക്സിസ്റ് പ്രവര്‍ത്തകര്‍ കല്ലേറാരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് നടന്ന സംഘട്ടനത്തില്‍ പതിനാല് ലീഗ് പ്രവര്‍ത്തകര്‍ക്കും പത്ത് സി പി എം പ്രവര്‍ത്തകര്‍ക്കും ഒരു പോലീസ് കോണ്‍സ്റബളിനും പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും വടകര സര്‍ക്കാര്‍ ആശുപത്രിയിലും മറ്റു പ്രാദേശിക ആശുപത്രികളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.

സംഘട്ടനത്തിന് ശേഷം നാദാപുരത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പേളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതവും നിലച്ചു. ഒരു ലീഗ്- സി പി എം ബാന്ധവത്തിന്റെ സാദ്ധ്യതകള്‍ സംസ്ഥാനത്ത് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+