ലീഗ്പ്രശ്നം സി.പി.എം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് നായനാര്‍
തിരുവനന്തപുരം: മുസ്ലീ ലീഗിനെ ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന ്കേരള മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ.കെ.നായനാര്‍ പറഞ്ഞു.
മന്ത്രിസഭാ സമ്മേളനത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു നായനാര്‍. ലീഗിന് ഇടതുമുന്നണിയില്‍ സ്ഥാനം ലഭിക്കില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ അച്ചുതാനന്ദന്‍ ഈയിടെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായാണ് ലീഗ് പ്രശ്നം പാര്‍ട്ടി ചര്‍ച്ചക്കെടുത്തിട്ടില്ലെന്ന് നായനാര്‍ പറഞ്ഞത്.
അതേ സമയം ലീഗിനോടുള്ള സി.പി.എം നിലപാടിനെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും നായനാര്‍ പ്രതികരിച്ചില്ല. ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് സി.പി.എം ചര്‍ച്ച ചെയ്യുമോയെന്ന ചോദ്യത്തിന് പുതുതായി ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ കുറിച്ച് പാര്‍ട്ടി എപ്പോഴുംചര്‍ച്ച ചെയ്യാറുണ്ടെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications