Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യവസ്തുക്കള്‍ തടയുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് കരുണാനിധിയോട് നായനാര്‍

തിരുവന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ കേരളത്തിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ തടയാനുള്ള നീക്കം നിരുത്സാഹപ്പെടുത്തണമെന്ന് കേരള മുഖ്യമന്ത്രി ഇ.കെ.നായനാര്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയോട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്താന്‍ കേരളം സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ ഒരാഴ്ച്ചത്തേക്ക് തടയാന്‍ തമിഴ്നാടിലെ കര്‍ഷക അസോസിയേഷന്‍ വെള്ളിയാഴ്ച്ച യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. അവശ്യസാധനങ്ങള്‍ക്ക് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ തീരുമാനം.

ഭക്ഷ്യവസ്തുക്കള്‍ തടയുന്നതു പോലുള്ള നീക്കങ്ങള്‍ ഒരു സംഘടനയും അവലംബിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് അപേക്ഷിക്കാന്‍ മാത്രമേ തനിക്ക് കഴിയുകയുള്ളൂ. നായനാര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കേരളവും തമിഴ്നാടും ചര്‍ച്ച നടത്തിയത്. ഡാമിന്റെ ഉയരപരിധി നിശ്ചയിക്കാന്‍ ഇരുസംസ്ഥാനത്തു നിന്നുമുള്ള സാങ്കേതികവിദഗ്ധരുടെ സംഘത്തെ നിയോഗിക്കാമെന്ന ്കേരളം നിര്‍ദേശിച്ചിരുന്നുവെന്ന് നായനാര്‍ പറഞ്ഞു.

സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രമെ ഡാമിന്റെ ഉയരം 152 അടിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന്‍മേല്‍ അന്തിമതീരുമാനമെടുക്കാനാവൂ. വിദഗ്ധനിര്‍ദേശമില്ലാതെ ഡാമിന്റെ പരിധി ഉയര്‍ത്തിയാല്‍ അത് പ്രളയക്കെടുതികള്‍ക്കുവരെ കാരണമാകാം. നായനാര്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് കര്‍ഷക അസോസിയേഷന്‍ തങ്ങളുടെ തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കേരള സര്‍ക്കാര്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് നമുക്ക് കാണാമെന്ന് നായനാരുടെ കൂടെയുണ്ടായിരുന്ന ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+