Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ പി രാമന്‍ അന്തരിച്ചു

മലപ്പുറം: മുസ്ലിം ലീഗ് നേതാവും പി എസ് സി മെമ്പറും എം എല്‍ എയുമായിരുന്ന കെ പി രാമന്‍ മാസ്റര്‍ (55) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെ തീരൂരങ്ങാടി എം കെ ഹാജി ആശുപത്രിയില്‍വെച്ച് ഹൃദ്രോഗത്തെത്തുടര്‍ന്നായിരുന്നു മരണം.

രാമന്‍ പഠിച്ചു വളര്‍ന്ന തിരൂരങ്ങാടി യത്തീംഖാനയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിച്ചു. ശനിയാഴ്ച 11 മണിക്ക് വേങ്ങര കൂരിയാടെ ശ്മശാനത്തില്‍ ശവസംസ്കാരം നടക്കും.

തിരൂരങ്ങാടി യത്തീംഖാനയില്‍ പഠിച്ചുവളര്‍ന്ന രാമനെ ലീഗ് നേതാവ് എം കെ ഹാജിയാണ് കൈ പിടിച്ചുയര്‍ത്തിയത്. നാലു തവണ എം എല്‍ എ ആയിരുന്നു. ചെറുപ്പം മുതല്‍ക്കേ ലീഗ് പ്രവര്‍ത്തകനായിരുന്ന രാമന്‍ മാസ്റര്‍ 25 ാം വയസില്‍ മഞ്ചേരി ദ്വയാംഗ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മുസ്ലിംലീഗ് സെക്രട്ടേറിയറ്റ് മെമ്പറായിരുന്ന രാമന്‍ ദീര്‍ഘകാലം ലീഗിന്റെ അദ്ധ്യാപക സംഘടനയായ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. വേങ്ങര കുരിയാട് കാട്ടിലാപറമ്പ് ശങ്കരന്റെ മകനാണ് കെ പി രാമന്‍. വേങ്ങര ഹെല്‍ത്ത് സെന്ററിലെ നഴ്സ് എം സി പാറുക്കുട്ടിയാണ് ഭാര്യ. കണ്ണൂരില്‍ സെറിഫെഡ് ഫീല്‍ഡ് അസിസ്ര്ര്ന്റായ സുരേഷ് കുമാര്‍, രാജേഷ് കുമാര്‍, പാലക്കാട് എന്‍ എസ് എസ് എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി സജീഷ് കുമാര്‍, സ്കൂള്‍ വിദ്യാര്‍ത്ഥിയായ സന്തോഷ് കുമാര്‍ എന്നിവരാണ് മക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+