സെന്‍സസ് ചര്‍ച്ച തിങ്കളാഴ്ച
തിരുവനന്തപുരം: ആറാമത്തെ അഖിലേന്ത്യാ സെന്‍സസ് എടുക്കുന്നതിനുള്ള കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച അധ്യാപക സംഘടനകളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.
വീടുകള്‍ക്ക് നമ്പരിടുന്ന ജോലിയുമായി സഹകരിക്കാനാവില്ലെന്ന അധ്യാപക സംഘടനകളുടെ നിലപാടാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയത്. അവധിക്കാലത്ത് എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയം നടക്കുന്നതിനാല്‍ മറ്റൊരു പ്രവൃത്തി കൂടി ഏറ്റെടുക്കാനാവില്ലെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്. ഗവര്‍മെന്റും അധ്യാപക സംഘടനകളുമായി കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച അലസിപോയിരുന്നു.
ഗവര്‍മെന്റിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറി കെ.ജയകുമാര്‍, സെന്‍സസ് ഡയറക്ടര്‍ ഷീലാ തോമസ് എന്നിവരും 15 അധ്യാപക സംഘടനകളുടെ പ്രതിനിധികളും തിങ്കളാഴ്ച്ചത്തെചര്‍ച്ചയില്‍ പങ്കെടുക്കും.
ഈ മാസം 28 മുതല്‍ മേയ് 27 വരെയാണ് സെന്‍സസെടുപ്പിന്റെ ആദ്യഘട്ടം. അതിനാല്‍ തിങ്കളാഴ്ചയിലെ ചര്‍ച്ചയില്‍ ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ സെന്‍സസ് പ്രവര്‍ത്തനം അവതാളത്തിലാവാനാണ് സാധ്യത.












Click it and Unblock the Notifications