കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ ഇക്ബാല്‍ കേരള സര്‍വകലാശാല വി സി

  • By Staff
Google Oneindia Malayalam News

കോട്ടയം: കേരള സര്‍വകലാശാലയുടെ പതിനെട്ടാമത് വൈസ് ചാന്‍സലറായി സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവും മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ ബി ഇക്ബാലിനെ നിയമിക്കാന്‍ വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന വി സി നിര്‍ണ്ണയ സമിതി ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു. ഡോ എന്‍ ബാബുവിന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണിത്.

സര്‍വകലാശാലാ സെനറ്റിന്റെ പ്രതിനിധി ജി സുധാകരന്‍ എം എല്‍ എ, യു ജി സി പ്രതിനിധി ഡോ എം എസ് വല്യത്താന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍, എന്നിവരടങ്ങുന്ന സമിതിയാണ് ഡോ ഇക്ബാലിനെ വി സിയായി തിരഞ്ഞെടുത്തത്.

കോട്ടയം ആര്‍പ്പൂക്കരയില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി കൊഴുവാലില്‍ കുടുംബാംഗമാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്ന ഡോ ഇക്ബാല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന കമ്മിറ്റി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിഷിത്തിന്റെ ആരോഗ്യ സെല്‍ കണ്‍വീനറും മുഖപത്രമായ ശാസ്ത്രഗതിയുടെ പത്രാധിപരുമായ ഇദ്ദേഹം ആസ്ത്രേലിയ, ബോംബെ, കല്‍ക്കത്ത തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവുമാണ്. പത്തോളം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജ് അനാറ്റമി പ്രൊഫ ഡോ മെഹ്റുന്നിസ ഭാര്യയും അമല്‍ (ചെന്നെ ഐ ഐ ടി വിദ്യാര്‍ത്ഥി), അപര്‍ണ്ണ (കോട്ടയം ബി സി എം കോളേജ് പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി) എന്നിവര്‍ മക്കളുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X