ചെങ്ങന്നൂരില്‍ ഗള്‍ഫ് മലയാളികളുടെ ആശുപത്രി; ഉദ്ഘാടനം ഞായറാഴ്ച
തിരുവനന്തപുരം: ഇന്ത്യയിലെത്തുന്ന അറബ് പൗരന്മാര്‍ക്കും വിദേശഇന്ത്യക്കാര്‍ക്കും ശുശ്രൂഷ നല്‍കാനായി അത്യാധുനിക സൗകര്യമുള്ള സെഞ്ച്വറി ആശുപത്രി ചെങ്ങന്നൂരില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ആശംസാസന്ദേശമയച്ചിട്ടുണ്ട്.
പ്രധാനമായും ഗള്‍ഫ് മലയാളികളുടെ ധനസഹായം കൊണ്ട് നിര്‍മിച്ച ഈ ആശുപത്രിയില്‍ 300 കട്ടിലുകളാണുള്ളത്. കേരളത്തില്‍ കോര്‍പ്പറേറ്റ് മേഖലയില്‍ ആദ്യത്തെ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായ സെഞ്ച്വറിയുടെ 12 അംഗ ഡയറക്ടര്‍ ബോര്‍ഡിലെ അഞ്ചു പേരും വിദേശ മലയാളികളാണ്.
ആശുപത്രിയുടെ നിര്‍മാണത്തിന് ആകെ 26.5 കോടി രൂപ ചെലവ് വന്നതായി ആശുപത്രി മാനേജ്ിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ കോശി പറഞ്ഞു. ഇതില്‍ 12 കോടിയും ഓഹരി മുഖേനയാണ് സ്വരൂപിച്ചത്. 800 ഓഹരി ഉടമകളില്‍ 80 ശതമാനവും വിദേശമലയാളികളാണെന്ന് കോശി വ്യക്തമാക്കി.
കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ഓഹരികളില്‍ പങ്കാളികളായതിനു പുറമെ 98 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്. ബാക്കി തുക ഭവന-നഗര വികസന കോര്‍പ്പറേഷനില്‍ നിന്നും മറ്റു ബാങ്കുകളില്‍ നിന്നും വായ്പ ആയി സ്വരൂപിച്ചതാണ്. ചെന്നെയിലെ അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പാണ് ആശുപത്രിയുടെ മാനേജ്മെന്റാണ് ആശുപത്രിയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.
ചികിത്സാവശ്യങ്ങള്‍ക്കായി മുംബൈയിലെത്തുന്ന അറബ് പൗരന്മാരെയാണ് ആശുപത്രി അധികാരികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനുപുറമെ ഗള്‍ഫ് മേഖലയിലേക്ക് ആശുപത്രിയുടെ പ്രചാരണത്തിനായി ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications