ഏലിയാനെ അമേരിക്കന്‍ കുടിയേറ്റ വകുപ്പ് അധികൃതര്‍ കൈവശപ്പെടുത്തി
മിയാമി: അമേരിക്കന്‍ പോലീസ് തന്ത്രപരമായി ഏലിയന്‍ ഗോണ്‍സാലെസ് എന്ന ക്യൂബന്‍ കുട്ടിയെ ശനിയാഴ്ച കൈവശപ്പെടുത്തി. അഞ്ചു മാസമായി നിലനില്‍ക്കുന്ന രക്ഷകര്‍ത്തൃ പ്രശ്നം അവസാനിപ്പിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് മിയാമിയിലുള്ള ബന്ധുക്കളുടെ പക്കല്‍ നിന്നും കുട്ടിയെ തട്ടിയെടുത്തത്.
ആറു വയസ്സുകാരന്‍ ഏലിയാനെ വിട്ടുകൊടുക്കാന്‍ കുട്ടിയുടെ മിയാമിയിലുള്ള ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. കുടിയേറ്റ വകുപ്പ് അധികാരികള്‍ വീട്ടില്‍ ഇരച്ചു കയറി കുട്ടിയെ ബലമായി കൊണ്ടു പോകുകയായിരുന്നു. വീടിന്റെ പരിസരത്ത് ക്യൂമ്പന്‍ അമേരിക്കക്കാര്‍ ഉറക്കമിളച്ച് കാവലുണ്ടായിരുന്നു. പെട്ടെന്ന് തന്നെ വീടിന് ചുറ്റുമുള്ള തെരുവുകള്‍ സംഘര്‍ഷഭരിതമായി.
വീടിന്റെ പരിസരത്ത് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും പോലീസ് തന്നെയാണോ ഇതു ചെയ്തത് എന്നറിയില്ലെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. ഒരു ബന്ദിയെ രാത്രി കൊണ്ടു പോകുന്നതു പോലെയാണ് കുട്ടിയെ കൊണ്ടു പോയതെന്ന് ഡൊണാറ്റോ ഡാല്‍റിംപിള്‍ എന്ന മീന്‍പിടുത്തക്കാരന്‍ പറഞ്ഞു. നവമ്പറില്‍ അപകടത്തില്‍ പെട്ട ബോട്ടില്‍ നിന്ന് ഡൊണാറ്റോയും കൂട്ടുകാരനും കൂടിയായിരുന്നു ഏലിയാനെ രക്ഷിച്ചത്. വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ ഡൊണാറ്റോവും വീട്ടിലുണ്ടായിരുന്നു.












Click it and Unblock the Notifications