Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയും പാക്കിസ്ഥാനും ആണവസംഘര്‍ഷം ഒഴിവാക്കണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ആണവായുധങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷം ലഘൂകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും നിര്‍ദ്ദേശിക്കണമെന്ന് ആണവായുധ നിരോധന കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ കരാര്‍ പുനരവലോകനം ചെയ്യാനായി ചേരുന്ന സമ്മേളനത്തില്‍ അമേരിക്ക ആവശ്യപ്പെടും.

തിങ്കളാഴ്ച്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. മെയ് 19 വരെ സമ്മേളനം നീണ്ടുനില്‍ക്കും.

ഇന്ത്യയും പാക്കിസ്ഥാനും ആണവപരീക്ഷണം നടത്തിയ സാഹചര്യത്തില്‍ ആണവായുധനിരോധന കരാറില്‍ ഒപ്പിട്ട രാജ്യങ്ങളുടെ സമ്മേളനം നേരത്തെ തന്നെ നടത്തേണ്ടതായിരുന്നുവെന്നും സമ്മേളനത്തില്‍ ഇരുരാജ്യങ്ങളുടെയും ആണവപരീക്ഷണങ്ങളെ കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നത് തെറ്റാവുമെന്നും സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധിയായി പങ്കെടുക്കുന്ന നോര്‍മന്‍ വുള്‍ഫ് പറഞ്ഞു.

ഇരുരാജ്യങ്ങളും ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടാക്കുന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്ന് ഒരു ഔദ്യോഗിക അമേരിക്കന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വുള്‍ഫ് പറഞ്ഞു. ഇന്ത്യാ പാക്കിസ്ഥാന്‍ മേഖല ലോകത്തിലെ ഏറ്റവും സംഘര്‍ഷാത്മകമായ സ്ഥലമാണെന്ന ക്ലിന്റന്റെ പ്രസ്താവത്തോട് യോജിക്കുന്നവര്‍ ഏറെയുണ്ടെന്ന് വുള്‍ഫ് ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ചുവര്‍ഷം കൈവരിക്കേണ്ട ലക്ഷ്യങ്ങളെ പറ്റി സമ്മേളനത്തില്‍ ധാരണയാവുമെന്ന് പറഞ്ഞ വുള്‍ഫ് ബാള്‍ക്കന്‍ മേഖലയിലെ പ്രതിസന്ധിയും ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള സംഘര്‍ഷാവസ്ഥയും ആണവായുധനിരായുധീകരണം സാധ്യമാക്കുന്നതിനെ തടസപ്പെടുത്തുന്നുണ്ടെന്നും സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+