മാര്‍പ്പാര്‍പ്പയുടെ കാര്‍മികത്വത്തില്‍ കുരിശിന്റെ വഴി
റോം: മരക്കുരിശ് ചുമന്ന ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ അനുഗ്രഹാശിസ്സുകളോടെ ആയിരക്കണക്കിന് റോമന്‍ കത്തോലിക്കക്കാര്‍ പുതിയ സഹസ്രാബ്ദത്തിലെ ആദ്യ കുരിശിന്റെ വഴി ആചരിച്ചു.
എല്ലാവര്‍ക്കും വിശ്വാസത്തിന്റെ വെളിച്ചം നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച മാര്‍പ്പാപ്പ യേശു അനുഭവങ്ങള്‍ അനുസ്മരിച്ച് 14 കേന്ദ്രങ്ങളില്‍ പ്രത്യേകപ്രാര്‍ത്ഥന നടത്തി. പിന്നീട് പാലത്തിന്‍ ഹില്ലിന്റെ മുകളില്‍ നിന്നും അമ്പതിനായിരത്തോളം വരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു.
വീഴ്ചയെത്തുടര്‍ന്ന് കാലിനുണ്ടായ പരിക്കുമൂലം 94 മുതല്‍ മുഴുവന്‍ ചടങ്ങിലും മാര്‍പ്പാപ്പ കുരിശ് വഹിക്കാറുണ്ടായിരുന്നില്ല. പകരം ഏഴ് സഹചാരികളായിരുന്നു ഇത് ചെയ്തിരുന്നത്. ചടങ്ങിനിടയില്‍ അദ്ദേഹം വളരെ അവശനായി കാണപ്പെട്ടു.
യേശു അനുഭവിച്ച ദുരിതങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് ഇന്ന് നടമാടുന്ന അനീതിയും വേദനയും നിരാശയും അനുഭവിക്കുന്നവരുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications