കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍
തിരുവനന്തപുരം: ആസ്ത്രേലിയയിലെയും ന്യൂസിലാന്റിലെയും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെയും വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക് കേരള വിനോദസഞ്ചാരവകുപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സായ സില്‍ക്ക് എയറും ചേര്‍ന്ന് അന്തിമരൂപം നല്‍കി.
വിനോദസഞ്ചാരവകുപ്പുമായി സില്‍ക്ക് എയര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെന്ന് സില്‍ക്ക് എയര്‍ മാനേജര്‍ ക്രിസ്റ്റോഫെര്‍ യാപ്പ ്പറഞ്ഞു.
ആകര്‍ഷകമായ പദ്ധതികള്‍ക്കാണ് ഞങ്ങള്‍ രൂപം നല്‍കുന്നത്. സിങ്കപ്പൂരിനെ പോലെ കേരളത്തെയും വിനോദസഞ്ചാരമേഖലയില്‍ മുന്നോട്ടുകൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതികള്‍ ഒരു മാസത്തിനുള്ളില്‍ നടപ്പിലാക്കും.- യാപ്പ് പറഞ്ഞു.
ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ ഏര്‍പ്പെടുത്താന്‍ ജെറ്റ്എയര്‍വേസുമായി സില്‍ക്ക് എയര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് യാപ്പ് പറഞ്ഞു.
കേരളത്തെ വിനോദസഞ്ചാരമേഖലയില്‍ ഉയര്‍ത്തികൊണ്ടുവരാനായി ആസ്ത്രേലിയയിലും ന്യൂസിലാന്റിലും തെക്ക് പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും വ്യാപകമായ പ്രചാരണം നടത്തുമെന്ന് വിനോദസഞ്ചാരവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്തോഷ് ശിവന്‍ നിര്‍മിച്ച പരസ്യചിത്രങ്ങള്‍ ഇതിനായി ഏറെ പ്രയോജനപ്പെടുമെന്ന് കരുതുന്നുന്നുവെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് സില്‍ക്ക് എയര്‍ തിരുവനന്തപുരത്തുനിന്ന് സിങ്കപ്പൂരേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്. ഇപ്പോള്‍ ആഴ്ച്ചയില്‍ മൂന്ന് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications