Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ മന്ത്രിയുടെ വീട് ഗറില്ലകള്‍ തീവെച്ചു

അഗര്‍ത്തല: ത്രിപുരയില്‍ സഹകരണ മന്ത്രിയുടെയും സി.പി.എം നേതാവിന്റെയും വീടുകള്‍ ഗോത്രഗറില്ലകള്‍ തീവെച്ചു.

ശനിയാഴ്ച്ച രാത്രിയിലാണ് സംഭവങ്ങള്‍ നടന്നത്. സഹകരണ മന്ത്രി നിരഞ്ജന്‍ ദബാര്‍മ്മയുടെ പടിഞ്ഞാറന്‍ ത്രിപുരയിലെ ജമ്പുയിജലയിലെ വീടിന് ത്രിപുര നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദികളാണ് തീവെച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമണസമയത്ത് മന്ത്രിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല.

മറ്റൊരു സംഭവത്തില്‍ ഗറില്ലകള്‍ സി.പി.എം നേതാവ് ഉപാഹരന്‍ ജാമതിയയുടെ തെക്കന്‍ ത്രിപുരയിലെ സാര്‍ബങിലുള്ള വീട് തീയിട്ട് നശിപ്പിച്ചു. സി.പി.എം നേതാവിന്റെ ഒരു മകനെ അക്രമികള്‍ ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ ത്രിപുരയിലെ അമന്താനഗറില്‍ ഒരു സി.പി.എം നേതാവിന്റെ അഛനെ തട്ടികൊണ്ടുപോകാനുള്ള തീവ്രവാദികളുടെ ശ്രമത്തെ നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും പരാജയപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+