കേരളം മാര്‍ക്സിസ്റ് ഫാസിസത്തിന്റെ പിടിയിലെന്ന് രാജഗോപാല്‍
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നടമാടുന്നത് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ഫാസിസമാണെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പ്രസ്താവിച്ചു.
തിരുവനന്തപുരത്ത് കെ.ജി. മാരാര്‍ സ്മാരക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കാന്‍ ബി.ജെ.പി. ക്ക് വിരോധമില്ല. എന്നാല്‍ കേരളത്തിലെ ചില കോണ്‍ഗ്രസ്സുകാര്‍ വീണ്ടും എല്‍.ഡി.എഫിനെ അധികാരത്തിലേറ്റാന്‍ ഗൂഢാലോചന നടത്തുകയാണ്. അതിനാലാണ് അവര്‍ മഹാ സഖ്യത്തിനെ എതിര്‍ക്കുന്നന്ന്െ അദ്ദേഹം പറഞ്ഞു.
കാലാഹരണപ്പെട്ട മാര്‍ക്സിസ്റ് ചിന്തയുടെ പ്രഭാവത്തിലാണ് കേരളത്തിലെ ഇരു മുന്നണികളുമെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവനും ഉപേക്ഷിച്ച ഒരു ചിന്താപദ്ധതിയാണ് മാര്‍ക്സിസം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications