ആര്‍.എസ്.പി( ബി) യു.ഡി.എഫിലേക്ക്
തിരുവനന്തപുരം : തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ മേയ് നാലിന് നടക്കുന്ന പൊതുയോഗത്തില്‍ ആര്‍.എസ്.പി(ബി) യു.ഡി.എഫിലെ ഘടകകക്ഷിയായി ചേരുന്നതായി പ്രഖ്യാപിക്കുമെന്ന് സൂചന.
മേയ് ഒന്നു മുതല്‍ നാലുവരെ തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഇതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
99 മേയ് ഒന്നിനായിരുന്നു ആര്‍.എസ്.പി(ബി) രൂപികൃതമായത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും എല്‍.ഡി.എഫില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ആര്‍.എസ്.പി(ബി) യു.ഡി.എഫ് പ്രവേശനത്തിന് ഒരുങ്ങുന്നത്.












Click it and Unblock the Notifications