കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംശീയതയും വിദ്വേഷവും വെടിയാന്‍ പോപ്പിന്റെ ഈസ്റര്‍ സന്ദേശം

  • By Staff
Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: പുതിയ സഹസ്രാബ്ദത്തിലെ തന്റെ ആദ്യത്തെ ഈസ്റര്‍ സന്ദേശത്തില്‍ സമാധാനവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും വംശീയതയും വിദേശികളോടുള്ള വിദ്വേഷവും വെടിയാനും മനുഷ്യരാശിയെ ജോണ്‍പോള്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.

61 ഭാഷകളിലുള്ള പോപ്പിന്റെ ഈസ്റ്റര്‍ ആശംസ കേള്‍ക്കാന്‍ സെന്റ് പീറ്റേഴ്സ് പള്ളിമുറ്റത്തിനു മുന്നില്‍ ഒരു ലക്ഷത്തിലേറെ പേര്‍ തടിച്ചുകൂടിയിരുന്നു. അറുപത് രാജ്യങ്ങളിലുള്ള കോടികണക്കിനാളുകള്‍ പോപ്പിനെ ടെവിവിഷനില്‍ വീക്ഷിച്ചു.

തിന്മയും പാപവും ഇല്ലാതാക്കാന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവന്ന ദൈവപുത്രന്‍ മൂന്നാമത്തെ സഹസ്രാബ്ദത്തിലെ ജനങ്ങള്‍ക്ക് സമാധാനം നിറഞ്ഞ ജീവിതം അനുവദിച്ചിരിക്കുന്നു പോപ്പ് ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

പുനരുത്ഥാന ദിനത്തിന്റെ ആഹ്ലാദം പുതിയ വഴിയിലേക്കുള്ള പ്രതീക്ഷയാണ് നല്‍കുന്നതെന്ന് പോപ്പ് പറഞ്ഞു.അമ്പതിനായിരം പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്ന അള്‍ത്താരയില്‍ നിന്ന് വിശ്വാസികളെ അഭിമുഖീകരിച്ച പോപ്പ് സ്വര്‍ണനിറത്തിലുള്ള പുരോഹിതവേഷമാണ് ധരിച്ചിരുന്നത്.

അടുത്ത മാസം 80 തികയാന്‍ പോവുന്ന പോപ്പ് ക്ഷീണിതനായി കാണപ്പെട്ടു. ലോകമെങ്ങുമുള്ള കത്തോലിക്കരുടെ നായകന്റെ ശബ്ദം സന്ദേശം വായിക്കുന്നതിനിടയില്‍ ഇടക്ക് വിറയാര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X