ഹജ്ജ് ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന് വാജ്പേയി
ദില്ലി: ഹജ്ജ് തീര്‍ഥാടകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഒരു ഹജ്ജ് ഭേദഗതി ബില്‍ നടപ്പു പാര്‍ലമെന്റ് സമ്മേനത്തില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി എ.ബി.വാജ്പേയി പാര്‍ലമെന്റില്‍ പറഞ്ഞു.
ഭക്ഷ്യസംസ്കരണ സഹമന്ത്രിയും ഇന്ത്യന്‍ ഗുഡ്വില്‍ ഹജ്ജ് ഡെലിഗേഷന്റെ നേതാവുമായ ഷാനവാസ് ഹുസൈന് ഇതേ കുറിച്ച് പ്രധാനമന്ത്രി ഉറപ്പുകൊടുത്തു. ഹജ്ജ് തീര്‍ഥാടകര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് 15 പേജുള്ള വിശദമായ റിപ്പോര്‍ട്ട് ഹുസൈന്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
മന്ത്രിസഭ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ഹജ്ജ് തീര്‍ഥാടനം ബുദ്ധിമുട്ടില്ലാത്തതും സുരക്ഷിതവുമാക്കാന്‍ വേണ്ട നടപടികളെടുക്കുമെന്ന് വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications