Get Updates
Get notified of breaking news, exclusive insights, and must-see stories!

വരള്‍ച്ചയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ചേരും

ദില്ലി: കടുത്ത വരള്‍ച്ച മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതിയെ പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ചൊവാഴ്ച്ച എല്ലാ പാര്‍ട്ടികളുടെയും യോഗം വിളിച്ചുകൂട്ടും.

പാര്‍ലമെന്റ് ഭവനത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് വൈകുന്നേരം അഞ്ചുമണിക്കാണ് യോഗം.

പാടങ്ങള്‍ വരളുകയും ജലാശയങ്ങള്‍ വറ്റുകയും ചെയ്തതുമൂലം ഗുജറാത്ത്, രാജസ്ഥാന്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലെയും മറ്റു രണ്ട് സംസ്ഥാനങ്ങളിലെയും അഞ്ചുകോടി ജനങ്ങളാണ് കഷ്ടപ്പെടുന്നതെന്നാണ് ഔദ്യോഗികകണക്ക്.

വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്. ഓരോ കുടുംബത്തിനും 20 കിലോ ഭക്ഷ്യധാന്യങ്ങളാണ് നല്‍കുന്നത്.

വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തിങ്കളാഴ്ച്ച ടെലിവിഷന്‍ സന്ദേശത്തില്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ആദ്യമായാണ് ജനങ്ങളോട് പ്രധാനമന്ത്രി സാമ്പത്തികമായ സഹായഹസ്തം ആവശ്യപ്പെടുന്നത്.

പ്രതിസന്ധി തനിച്ച് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ നിസ്സഹായമാണെന്നു പറഞ്ഞ പ്രധാനമന്ത്രി എത്ര ചെറിയ തുകയായാലും ഏവരും സംഭാവന നല്‍കാന്‍ അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+