അമര്‍ത്യസെന്‍ ഡിസംബറില്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ അമര്‍തൃസെന്‍ പങ്കെടുക്കും.
ഡിസംബറില്‍ നടക്കുന്ന സെമിനാറിന്റെ വിഷയം വിദ്യാഭ്യാസത്തിലൂടെ കേരളത്തിന്റെ വികസനവും പുതിയ കാര്യപരിപാടികളുമെന്നതാണ്. സെമിനാറിന്റെ ഭാഗമായി ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ ചര്‍ച്ചകളും സിംപോസിയവും സംഘടിപ്പിക്കും.
അമര്‍ത്യാസെന്നിന് പുറമേ കേരളത്തിലും പുറത്തുമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. കെ. ജോര്‍ജ് പറഞ്ഞു. സെമിനാറിന്റെ തീയതി പിന്നീട് തീരുമാനിക്കും. അമര്‍ത്യാസെന്നിന്റെ സൗകര്യംകൂടി കണക്കിലെടുത്തായിരിക്കും തീയതി നിശ്ചയിക്കുക.












Click it and Unblock the Notifications