കരമന ജനാര്‍ദ്ദനന്‍ നായര്‍ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ കരമന ജനാര്‍ദ്ദനന്‍ നായര്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം 4.30-നായിരുന്നു അന്ത്യം. ഏപ്രില്‍ ഒമ്പത് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി രോഗം ഗുരുതരമായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.
95-ല്‍ ഹൃദയശസ്ത്രക്രിയ നടത്തിയ ശേഷം കാര്യമായി അഭിനയരംഗത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നില്ല. എഫ്.ഐ.ആര്‍. എന്ന ചലച്ചിത്രത്തിലാണ് കരമന അവസാനമായി അഭിനയിച്ചത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്ര അഭിനയ രംഗത്തെത്തുന്നത്. ഇതിനകം 250-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്വയം വരം ആണ് കരമന അഭിനയിച്ച ആദ്യത്തെ കഥാചിത്രം. അടൂര്‍ ഗോപാലകൃഷ്ന്റെ തന്നെ എലിപ്പത്തായത്തിലെ ഉണ്ണി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ചലച്ചിത്രരംഗത്തെത്തിയെങ്കിലും നാടകമായിരുന്നു ജനാര്‍ദ്ദനന്‍ നായരുടെ പ്രധാന പ്രവര്‍ത്തനമേഖല. 1962-ല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടകാഭിനയം പഠിക്കാനായി ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ല.












Click it and Unblock the Notifications