കുതിരപന്തിയില്‍ സി.പി.എം-ബി.ജെ.പി സംഘട്ടനം, മൂന്ന് വീടുകള്‍ തകര്‍ന്നു
ആലപ്പുഴ: ആലപ്പുഴയില്‍ കുതിരപന്തിയിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് വീടുകള്‍ തകര്‍ന്നു.
ശനിയാഴ്ച്ച വൈകുന്നേരമാണ് ഇരുവിഭാഗവും തമ്മില്‍ സംഘട്ടനം ആരംഭിച്ചത്. കുതിരപന്തിക്കടുത്തുള്ള കുന്നേല്‍ ജങ്ഷനില്‍ ലോറിയില്‍ നിന്ന ്കല്ലിറക്കുകയായിരുന്ന സി.ഐ.ടി.യുക്കാരായ തൊഴിലാളികളെ ബി.ജ.പിക്കാരെന്ന് കരുതുന്ന ഒരു സംഘം ആക്രമിച്ചു. ആക്രമത്തില്‍ ജോണ്‍സണ്‍ എന്ന തൊഴിലാളിക്ക് മുറിവേറ്റു.
രാത്രിയില്‍ ഇരുവിഭാഗവും തമ്മില്‍ വീണ്ടും സംഘട്ടനമുണ്ടായി. ആയുധവുമായെത്തിയ ബി.ജെ.പിക്കാരും സി.പി.എമ്മുകാരും എതിരാളികളുടെ വീടുകള്‍ക്കു നേരെ അക്രമമഴിച്ചുവിട്ടു.
ബി.ജെ.പിക്കാരായ ഷാജി, സോമന്‍, സി.പി.എം പ്രവര്‍ത്തകനായ അജിത് കുമാര്‍ എന്നിവരുടെ വീടുകളാണ് സംഘര്‍ഷത്തില്‍ തകര്‍ന്നത്.












Click it and Unblock the Notifications